About Us

ഇന്ത്യാ രാജ്യത്തെ യുവജനങ്ങളുടെയാകെ നില ഉദ്ധരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ മുഴുവന്‍ യുവതീ- യുവാക്കളെയാകെ ഉള്‍ക്കൊള്ളുന്ന ഒരു യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശം സ്വയം ഏറ്റെടുത്തു കൊണ്ട് 1980 നവംബര്‍ 3 ന് പഞ്ചാബിലെ ലുധിയാനയില്‍ വച്ച് രൂപീകൃതമായ യുവജന സംഘടനയാണ് Democratic Youth Fedaration Of India (DYFI)
KSYF (കേരളം) സോഷ്യലിസ്റ്റ് വാലിബര്‍ സംഘം( തമിഴ്‌നാട്) നവ് ജവാന്‍ ഭാരത് സഭ ( പഞ്ചാബ്) DYF( പശ്ചിമ ബംഗാള്‍) തുടങ്ങി അന്നോളം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വിവിധ യുവജന സംഘടനകളുടെ നേതാക്കള്‍ ഡല്‍ഹിയില്‍ വച്ച് ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായാണ് 1980 നവംബര്‍ 1 മുതല്‍ 3 വരെ ലുധിയാനയില്‍  DYFI യുടെ രൂപീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനം സംഘടനയുടെ പുതിയ പരിപാടിക്കും ഭരണഘടനക്കും അംഗീകാരം നല്‍കി.
 15 നും 40 നും ഇടയിലുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്നതാണ് യുവജനങ്ങള്‍. നമ്മുടെ ജനതയില്‍ വലിയൊരു ശതമാനം വരുന്ന ഈ യുവജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ DYFI തിരിച്ചറിയുകയും പരിഹരിക്കുന്നതിനായി സമയോചിതമായി ഇടപെടുകയും ചെയ്യും. നമ്മുടെ ജനതയില്‍ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സര്‍വ്വതോന്‍മുഖമായ വികാസത്തെ ആശ്രയിച്ചും അതിനാല്‍ നിര്‍ണയിക്കപ്പെടുന്നതുമാണ് നമ്മുടെ അഭിവൃദ്ധിയും വികസനവും എന്ന ബോധ്യവും DYFI ക്കുണ്ട്.

  എല്ലാവര്‍ക്കും തൊഴില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ഇന്ത്യന്‍ യുവതയുടെ അടിസ്ഥാനപരമായ ആവശ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയും തൊഴിലോ തൊഴില്‍ ലഭിക്കുന്നത് വരെ തൊഴിലില്ലായ്മ വേതനമോ ലഭിക്കുന്നതിന് വേണ്ടിയും തൊഴിലവകാശം മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തതിന് വേണ്ടി പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കുക എന്ന കടമ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന സംഘടനയാണ് DYFI